താമരശ്ശേരി ചുരത്തിൽ പിക്കപ്പ് 20 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് മറിഞ്ഞ് അപകടം. കർണാടകയിൽ നിന്ന് വാഴക്കുലയുമായി വന്ന പിക്കപ്പ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 1.30 ആയിരുന്നു അപകടം ഉണ്ടായത്. 
ചുരത്തിലെ നാലാം വളവിൽ നിന്നും രണ്ടാം വളവിലേക്ക് 20 മീറ്റർ താഴ്ചയിലേക്ക് വാഹനം പതിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ രണ്ട് കർണാടക സ്വദേശികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിക്കപ്പ് റോഡിൽ നിന്നും മാറ്റി ​ഗതാ​ഗതം പുനസ്ഥാപിച്ചിട്ടുണ്ട്.

accident in thamarassery churam two people were injured
Previous Post Next Post