കോഴിക്കോട്-മുക്കം റോഡിൽ ഗതാഗത നിയന്ത്രണം


കോഴിക്കോട്:കോഴിക്കോട്-മുക്കം റോഡ് പ്രവൃത്തി പുരോഗമിക്കുന്നതിനാൽ ഏപ്രിൽ 20 മുതൽ രണ്ടു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 

എൻ.ഐ.ടിയുടെ ഇരുവശത്തായി സ്ഥിതി ചെയ്യുന്ന, എൻ.ഐ.ടി ക്യാമ്പസുകളെ തമ്മില്‍ യോജിപ്പിക്കുന്ന സബ് വേയുടെ പ്രവര്‍ത്തനമാണ് നടക്കുന്നത്.  കോഴിക്കോട്-മുക്കം റോഡിൽ മുക്കം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ എൻ.ഐ.ടി ക്രിക്കറ്റ് ഗ്രൗണ്ടിന് സമീപം 12 മൈല്‍ കമ്പനിമുക്ക് വഴി കാട്ടാങ്കൽ എത്തിയശേഷം മുക്കം ഭാഗത്തേക്ക് പോകണം.

 

മുക്കം ഭാഗത്തുനിന്ന് കുന്ദമംഗലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കോഴിക്കോട്-മുക്കം റോഡിൽ എൻ.ഐ.ടി യുടെ മുന്‍വശത്തുകൂടി പോകണം.
Previous Post Next Post