ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു


തൊണ്ടയാട് ബൈപ്പാസിൽ മെട്രോ ഹോസ്പിറ്റലിനു മുന്നിൽ ഞായറാഴ്ച രാത്രി ഓടിക്കൊണ്ടിരിക്കെപൂർണമായി കത്തിനശിച്ച കാർ
പന്തീരാങ്കാവ് : ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽനിന്ന്‌ പുകയുയരുന്നതു കണ്ട്‌ യാത്രക്കാരായ രണ്ടുപേരും ഉടൻ ഇറങ്ങിയതിനാൽ ആളപായം ഒഴിവായി. മെട്രോ ഹോസ്പിറ്റലിനു സമീപം ഞായറാഴ്ച രാത്രി 10.45-ഓടെയാണ് സംഭവമുണ്ടായത്.
പരുത്തിപ്പാറ വൈലാശ്ശേരി വി.സി. ദീപക് ആണ് കാർ ഓടിച്ചിരുന്നത്. പാലാഴി ഭാഗത്ത് നിന്ന് ഫറോക്ക് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ.

മീഞ്ചന്ത അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. രക്ഷാപ്രവർത്തനങ്ങൾക്ക് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. സുനിൽ, ഇ. ശിഹാബുദ്ദീൻ, ഫയർ ഓഫീസർമാരായ കെ.കെ. നന്ദകുമാർ, വിപിൻരാജ്, അബ്ദുൾകരീം, വി.കെ. അനൂപ്, ഹോംഗാർഡ് കെ.ടി. നിധിൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post