കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് മുച്ചക്ര സ്‌കൂട്ടറില്‍ ഇടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചുകോഴിക്കോട്: കെ എസ് ആര്‍ ടി സി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. കൊടുവള്ളി ആറങ്ങോട് അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഷാഫി (29) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ദേശീയപാതയില്‍ കൊടുവള്ളി നെല്ലാങ്കണ്ടിയില്‍ വെച്ചാണ് അപകടം ഉണ്ടായത്.
മുഹമ്മദ് ഷാഫി സഞ്ചരിച്ചിരുന്ന മുച്ചക്ര സ്‌കൂട്ടറില്‍ ഇതുവഴി വന്ന കെ എസ് ആര്‍ ടി സി ബസ് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരണം സംഭവിച്ചത്. മാതാവ്: ജമീല, സഹോദരി: ഫാത്തിമത്ത് സുഹറ

Kozhikode KSRTC bus collides with a three-wheeler scooter and a differently abled youth dies
Previous Post Next Post