വിൽക്കാൻ വെച്ച വീട് കാണാനെത്തിയവര്‍ നടുങ്ങി; താമരശേരിയിൽ വീട്ടിനകത്ത് മുറിയിൽ അജ്ഞാതൻ്റെ മൃതദേഹം, അന്വേഷണംകോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. 
വിൽപ്പനക്ക് വെച്ച വീട് കാണാനായി എത്തിയവരാണ് വൈകിട്ട് 5 മണിയോടെ മൃതദേഹം ആദ്യം കണ്ടത്. ആനപ്പാറപ്പൊയിൽ അനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മരിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

unknown man found dead inside home under construction at thamarassery
Previous Post Next Post