മലേഷ്യയിലേക്ക് വിമാനം; ബുക്കിങ് ഇന്നു തുടങ്ങും


കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് എയർ ഏഷ്യ തുടങ്ങുന്ന വിമാന സർവീസിലേക്കുള്ള ബുക്കിങ് ചൊവ്വാഴ്ച ആരംഭിക്കും. ഓഗസ്റ്റിലാണ് ആദ്യ വിമാനം. ആഴ്ചയിൽ മൂന്ന് സർവീസ് ഉണ്ടാകും. മലേഷ്യ വിമാനം വരുന്നതോടെ കരിപ്പൂരിന്റെ 34 വർഷമായുള്ള കാത്തിരിപ്പിനാണ് അറുതിയാകുന്നത്. അന്താരാഷ്ട്ര വിമാനത്താവളമാണെങ്കിലും ഗൾഫ് മേഖലയിലേക്കു മാത്രമാണ് ഇവിടെനിന്ന് സർവീസ് നടത്തുന്നത്. ഗൾഫിനപ്പുറം കരിപ്പൂരിൽ നിന്നുള്ള ആദ്യ സർവീസിനാണ് എയർഏഷ്യ തുടക്കം കുറിക്കുന്നത്. ഇടക്കാലത്ത് കൊളംബോയിലേക്ക് സർവീസ് നടത്തിയിരുന്നെങ്കിലും അധികകാലം തുടർന്നില്ല.


ഒട്ടേറെ ടൂർ ഓപ്പറേറ്റർമാർ മലബാറിൽനിന്ന് സഞ്ചാരികളെ മലേഷ്യയിലേക്ക് കൊണ്ടുപോകുന്നുണ്ട്. യാത്രക്കാർ കൊച്ചിയിലെത്തിയാണ് വിമാനം കയറുന്നത്. ഫെബ്രുവരിയിൽ അൽഹിന്ദ് ട്രാവൽസിന്റെ നേതൃത്വത്തിൽ വിമാനക്കമ്പനി പ്രതിനിധികളുടെ യോഗം കരിപ്പൂരിൽ നടന്നിരുന്നു. ഇവിടത്തെ സൗകര്യങ്ങളും സാധ്യതകളും കമ്പനികളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു യോഗം. ഇതിന്റെ അടിസ്ഥാനത്തിലാണ് എയർ ഏഷ്യ കരിപ്പൂരിലേക്ക് വരുന്നത്.

 യാത്രക്കാരെ ഇറക്കാനായില്ല; 180 യാത്രക്കാരുമായി കോഴിക്കോട് നിന്നും ദുബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വലിപ്പക്കുറവ് ചൂണ്ടിക്കാട്ടി കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. വിലക്കുകൾക്കിടയിലും കരിപ്പൂരിൽ വിമാന സർവീസുകളും യാത്രക്കാരും വർധിക്കുകയാണ്. റെസ നിർമാണത്തിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. 2026-ഓടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
flight to malaysia; Booking starts today



Previous Post Next Post