ആവശ്യത്തിന് ജീവനക്കാരില്ല; കരിപ്പൂരിൽനിന്നുള്ള 2 എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങൾ റദ്ദാക്കികോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ബുധൻ, വ്യാഴം ദിവസങ്ങളിൽ പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഓരോ വിമാനങ്ങൾ റദ്ദാക്കി. ബുധൻ രാത്രി 11.10 നു മസ്‌കത്തിലേക്കു പുറപ്പെടേണ്ട വിമാനവും വ്യാഴം രാവിലെ 9.35 നു ദോഹയിലേക്കു പുറപ്പെടേണ്ട വിമാനവുമാണ് റദ്ദാക്കിയതെന്ന് കമ്പനി അറിയിച്ചു. 
ജീവനക്കാരുടെ സമരം ഒത്തുതീർന്നെങ്കിലും വിമാന സർവീസുകൾ സാധാരണ രീതിയിലാകാൻ മതിയായ ജീവനക്കാർ ഹാജരാകാത്തതാണു കാരണം. ഏതാനും ദിവസങ്ങൾക്കകം സർവീസുകൾ പൂർണതോതിലാകുമെന്ന് അധികൃതർ വ്യക്തമാക്കി.

Air India Express Halts Two Flights from Kozhikode Amid Staff Shortages
Previous Post Next Post