വേങ്ങേരിയിലെ ഗതാഗതക്കുരുക്ക്: സ്വകാര്യബസുകൾ ഓട്ടം നിർത്തും

എകരൂൽ : വേങ്ങേരി ജങ്ഷനിൽ ഓവർപാസ് നിർമാണപ്രവൃത്തി പൂർത്തിയാകാത്തതിനാൽ ഒരു വർഷത്തിലധികമായി പ്രയാസമനുഭവിക്കുന്ന നൂറ്റമ്പതോളം സ്വകാര്യബസുകൾ ഓട്ടം നിർത്താനൊരുങ്ങുന്നു.

ബാലുശ്ശേരി വഴി കോഴിക്കോട്ടേക്ക് പോകുന്ന ബസുകൾ ഗതാഗതനിയന്ത്രണത്താൽ ചെറിയ റോഡുകളിലൂടെയും മറ്റും തിരിച്ചുവിട്ടാണ് ഇപ്പോൾ യാത്ര. ഇത് ദൂരക്കൂടുതലായതിനാൽ ഡീസൽച്ചെലവ് കൂടുതലാണ്. മഴക്കാലമായാൽ ചെറിയ റോഡുകളിൽ ചെളിയും വെള്ളക്കെട്ടുമാകും. സ്കൂൾ തുറക്കുന്നതോടെ വാഹനക്കുരുക്കും രൂക്ഷമാവും. ഒട്ടേറെത്തവണ കളക്ടർ അടക്കമുള്ള അധികാരികൾക്ക് പരാതിനൽകിയിരുന്നു.
നടപടിയുണ്ടായില്ലെങ്കിൽ ജൂൺ മൂന്നുമുതൽ അനിശ്ചിതകാലത്തേക്ക് ഓട്ടം നിർത്താൻ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തീരുമാനിച്ചതായി പ്രസിഡന്റ് കെ.ടി. വാസുദേവൻ, ജന. സെക്രട്ടറി എം. തുളസീദാസ്, ബാബു യുണൈറ്റഡ് എകരൂൽ എന്നിവർ അറിയിച്ചു.

VENGERI TRAFFIC PROBLEM

Previous Post Next Post