കോഴിക്കോട്: കേരളത്തിന്‍റെ സഹൃദയ പട്ടണമായ കോഴിക്കോടെ ഏറ്റവും വലിയ സിനിമ ശാല വീണ്ടും ഉണരുകയാണ്. 52 വര്‍ഷത്തെ ചരിത്രം പറയാനുള്ള കോഴിക്കോട് അപ്സര തീയറ്റര്‍ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും തുറക്കുകയാണ്. കഴിഞ്ഞ മെയ് മാസത്തിലാണ് കോഴിക്കോട് അപ്സര തീയറ്റര്‍ അടച്ചത്. 1000 പേര്‍ക്ക് വരെ ഒന്നിച്ച് സിനിമ ആസ്വദിക്കാന്‍ സാധിച്ചിരുന്ന തീയറ്ററാണ് ഇത്.
എന്നാല്‍ പിന്നീട് ചലച്ചിത്ര നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രൈംസ് തീയറ്റര്‍ ഏറ്റെടുത്തതോടെയാണ് വീണ്ടും തീയറ്റര്‍ തുറക്കുന്നത്. മാജിക് ഫ്രൈംസ് അപ്സര എന്ന പേരിലാണ് തീയറ്റര്‍ വീണ്ടും തുറക്കുന്നത്. സാങ്കേതികമായി പരിഷ്കരിച്ചും പുതിയ ശബ്ദ സംവിധാനം ഒരുക്കിയുമാണ് തീയറ്റര്‍ വീണ്ടും തുറക്കുന്നത്. 1000 പേര്‍ക്ക് ഇരിക്കാവുന്ന തീയറ്ററിന്‍റെ പ്രത്യേകത അതുപോലെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്.
മെയ് 23നാണ് അപ്സര തീയറ്റര്‍ വീണ്ടും തുറക്കുന്നത്. പരിഷ്കരിച്ച മാജിക് ഫ്രൈംസ് അപ്സരയില്‍ ആദ്യ ചിത്രം മമ്മൂട്ടി നായകനാകുന്ന ടര്‍ബോയാണ്.
സംവിധായകൻ വൈശാഖാണ് ടര്‍ബോ ഒരുക്കുന്നത്. മധുര രാജ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് ടര്‍ബോ. 'ടർബോ ജോസ്' എന്ന കഥാപാത്രത്തയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന് ഏറെ പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്.
Apsara reopens in Kozhikode: Mammootty's first film Turbo