പിന്‍ ഡോറുകളില്‍ പിടിച്ചുനിന്ന് ഡാന്‍സ് ചെയ്ത് വിദ്യാര്‍ത്ഥികള്‍, ചീറിപ്പാഞ്ഞ് കാറും; നാദാപുരത്ത് വിദ്യാര്‍ത്ഥികളുടെ അപകടകരമായ സാഹസികയാത്രകോഴിക്കോട് നാദാപുരത്ത് വിദ്യാര്‍ത്ഥികളുടെ സാഹസിക യാത്ര. കാറിന്റെ പിന്‍ ഡോറുകളിലിരുന്ന് പാട്ടുപാടിയാണ് വിദ്യാര്‍ത്ഥികള്‍ റോഡിലൂടെ ചീറിപ്പാഞ്ഞത്. കാറിന്റെ പിന്നില്‍ വന്നിരുന്ന വാഹനത്തിലുണ്ടായിരുന്നവര്‍ പകര്‍ത്തിയ സാഹസികയാത്രയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇന്ന് സന്ധ്യയോടെയാണ് സംഭവം നടന്നത്. കല്ലാച്ചി വളയം റോഡിലൂടെയായിരുന്നു വിദ്യാര്‍ത്ഥികളുടെ അപകടകരമായ യാത്ര. വളരെ തിരിക്കുള്ള റോഡിലാണ് വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനങ്ങള്‍ നടന്നത്. സംഭവത്തില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്. പൊലീസ് വാഹനമുടമയെ കണ്ടെത്തിയെന്നാണ് വിവരം. വടകര രജിസ്‌ട്രേഷനിലുള്ള വണ്ടിയിലാണ് വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്തത്.

kozhikode students careless car driving with 2 students standing in back doors
Previous Post Next Post