ഓർഗൻ ആൻഡ്‌ ടിഷ്യു ട്രാൻസ്‌പ്ളാന്റ് കേന്ദ്രം കോഴിക്കോട്ട്തിരുവനന്തപുരം : കോഴിക്കോട് കേന്ദ്രമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ്‌ ടിഷ്യു ട്രാൻസ്‌പ്ലാന്റ് കേന്ദ്രം സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
രണ്ടു ഘട്ടങ്ങളിലായാണ് സ്ഥാപിക്കുക. ഹൈറ്റ്‌സാണ് നിർവഹണ ഏജൻസി. ഇവർ സമർപ്പിച്ച 558.68 കോടി രൂപയുടെ പദ്ധതി കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്നതിനു ഭരണാനുമതി നൽകി. അവയവമാറ്റ ശസ്ത്രക്രിയ കാത്തുകഴിയുന്നവർക്കു ഭാവിയിൽ ഇതു വലിയ ആശ്വാസമാകും.

Organ and Tissue Transplant Centre, Kozhikode
Previous Post Next Post