തലയാട്ട് കാർ തലകീഴായി മറിഞ്ഞുഎകരൂൽ : മലയോരഹൈവേയുടെ പ്രവൃത്തി നടക്കുന്ന തലയാട് ഇരുപത്തിയഞ്ചാംമൈൽ ഭാഗത്ത് കാറ് തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കരിയാത്തുംപാറനിന്ന് വരികയായിരുന്ന വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. റോഡുപണി നടക്കുന്ന ഭാഗങ്ങളിൽ ചെളിയും മണ്ണും നിറഞ്ഞ് അപകടാവസ്ഥയിലാണ്. കക്കയം, കരിയാത്തുംപാറ, വയലട, ചുരത്തോട് വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും കൂരാച്ചുണ്ട് ഭാഗത്തേക്കും ഒട്ടേറേ വാഹനങ്ങൾ പോകുന്ന റോഡാണിത്.
Previous Post Next Post