കോഴിക്കോട് കോന്നാട് ബീച്ചിൽ ഓടുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ വെന്തുമരിച്ചു; വീഡിയോകോഴിക്കോട് :കോനാട് ബീച്ച് റോഡിൽ ഓടി കൊണ്ടിരുന്ന വാഗണർ കാറിന് തീ പിടിച്ചു വാഹനം ഓടിച്ചായാൾ വെന്തു മരിച്ചു. കക്കോടി കുമാരസ്വാമി സ്വദേശി മോഹൻദാസ് ആണ് മരിച്ചത്. ഉച്ചതിരിഞ്ഞ് 12.15നാണ് സംഭവം. കോഴിക്കോട് ബീച്ചിൽ നിന്ന് വെങ്ങാലി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടം.
കാറിന് തീപിടിച്ചതിനു പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. തീ പടർന്നത് കണ്ട മത്സ്യ തൊഴിലാളികളും നാട്ടുകാരും ഡോർ തുറന്നെങ്കിലും സീറ്റ് ബെൽറ്റ് കുടങ്ങിപ്പോയതിനാൽ ഇയാളെ രക്ഷിക്കാൻ സാധിച്ചില്ല. തീ ആളിപ്പടർന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചു. തുടർന്ന് തീ അണച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ട നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

വീഡിയ
Previous Post Next Post