
കൂടരഞ്ഞി: കുളിരാമുട്ടിയിൽ ഇന്ന് രാവിലെ പൂവാറൻതോടിൽ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ടു വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയ അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു .
കൂടരഞ്ഞി കുളിരാമുട്ടി സ്വദേശികളായ പുളിക്കുന്നത്ത് സുന്ദരൻ (62), കമുങ്ങുംതോട്ടത്തിൽ ജോൺ (65) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ വ്യാപാര സ്ഥാപന ഉടമ ജോമോൻ, പിക്കപ്പ് ഡ്രൈവർ തേക്കും കുറ്റി സ്വദേശി ശിഹാബ്,തേക്കിൻ കുറ്റി സ്വദേശി മുഹമ്മദ് റിയാസ് എന്നിവർ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുകയാണ്.
pickup accident