ഒന്‍പത് നഗരങ്ങളില്‍ നിന്ന് ദുബൈയിലേക്ക് സര്‍വീസ് നടത്തുന്നതായി ഫ്ലൈ ദുബൈ


ദുബൈ: ഇന്ത്യയിലെ ഒന്‍പത് നഗരങ്ങളില്‍ നിന്ന് ദുബൈയിലേക്ക് വിമാന സര്‍വീസ് നടത്തുന്നതായി ബജറ്റ് എയര്‍ലൈന്‍ ഫ്ലൈ ദുബൈ അറിയിച്ചു. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍. അഹ്‍മദാബാദ്, ബംഗളുരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ നിന്നും ദുബൈയിലേക്ക് സര്‍വീസുകളുണ്ട്.

ദുബൈയില്‍ ഇഷ്യു ചെയ്‍ത താമസ വിസയുള്ളവര്‍ക്കാണ് യാത്രാ അനുമതിയുള്ളത്. അതേസമയം ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ദുബൈയിലേക്ക് വരാമെന്ന് വിമാന കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. വാക്സിന്റെ രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് പ്രവേശനം സാധ്യമാകുക. ദുബൈ താമസ വിസക്കാര്‍ക്ക് മാത്രമാണ് ഈ ഇളവ്. ഫ്ളൈ ദുബൈ അധികൃതരാണ് ഇക്കാര്യം യു.എ.ഇയിലെ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചത്.
Previous Post Next Post