ബാലുശ്ശേരി: ബാലുശ്ശേരി മിനി സിവിൽ സ്റ്റേഷന്റെ പ്രവൃത്തി ഉദ്ഘാടനം അടുത്ത ദിവസം നടക്കുമെന്ന് കെ.എം. സച്ചിൻ ദേവ് എം.എൽ.എ. അറിയിച്ചു. റവന്യൂമന്ത്രി കെ. രാജൻ ഉദ്ഘാടന ർമം നിർവഹിക്കും. ബാലുശ്ശേരി പറമ്പിൻ മുകളിൽ വില്ലേജ് ഓഫീസ് നിൽക്കുന്ന സ്ഥലമുൾപ്പെടെ 72 സെന്റ് റവന്യൂ ഭൂമിയിലാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുക.
15 കോടി രൂപയാണ് സംസ്ഥാനസർക്കാർ ബജറ്റിൽ ഇതിനായി അനുവദിച്ചിട്ടുള്ളത്. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒട്ടുമിക്ക ഗവ. സ്ഥാപനങ്ങളും മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റാൻ കഴിയും. സബ്ട്രഷറി ഓഫീസ്, എക്സൈസ് ഓഫീസ്, എ.ഇ.ഒ. ഓഫീസ്, സബ് റജിസ്ട്രാർ ഓഫീസ്, അഗ്രികൾച്ചർ ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങിയ ഓഫീസുകളെല്ലാം മിനി സിവിൽ സ്റ്റേഷനിലേക്ക് മാറും. യോഗത്തിൽ ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖാ കൊമ്പിലാട്, പി.പി. പ്രേമ, പി.എൻ. അശോകൻ, സിന്ധു .ആർ., റിനിൽ പി. മാത്യു, എ.ഇ. സൗമ്യ, ഷെറീന, പി. രവീന്ദ്രനാഥ്, നദീഷ് എന്നിവർ പങ്കെടുത്തു.