തലയുയർത്തി പിടിച്ച ഏഴര പതിറ്റാണ്ട്, സ്വാതന്ത്ര്യദിന ആശംസകൾ


ദില്ലി: 75 അഭിമാന വർഷങ്ങൾ. 30 കോടി ജനങ്ങളുമായി, മുക്കാൽ നൂറ്റാണ്ടു മുൻപ് നാം തുടങ്ങിയ മഹാ പ്രയാണത്തിന് 75 വയസ്. നമുക്കൊപ്പം സ്വാതന്ത്ര്യം കിട്ടിയ രാജ്യങ്ങൾ പലതും വീണു, തകർന്നു, ചിലത് പൂര്‍ണമായി ഏകാധിപത്യത്തിലേക്ക് കൂപ്പുകുത്തി. പക്ഷേ , നമ്മുടെ ഇന്ത്യ, ലോകത്തിന് മാതൃകയായി, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ, മതേതര സമൂഹമായി ഇന്നും തല ഉയർത്തി നിൽക്കുന്നു. അഭിമാനിക്കാം, ഈ രാജ്യത്ത് പിറന്നതിൽ, ഈ മണ്ണിൽ വളർന്നതിൽ നമുക്ക് ഓരോരുത്തർക്കും. സ്വാതന്ത്ര്യ ദിന ആശംസകൾ.
Previous Post Next Post