ഉള്ള്യേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരണപ്പെട്ടുഉള്ള്യേരി: സംസ്ഥാന പാതയില്‍ കന്നൂര് അങ്ങാടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. മുണ്ടോത്ത് കക്കഞ്ചേരി എളേടത്ത് പറമ്പത്ത് പ്രകാശന്റെ മകന്‍ പ്രനൂപ് (35) ആണ് മരിച്ചത്. 

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിര്‍ ദിശയില്‍ നിന്ന് വരികയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ പ്രനൂപും കൂടെയുണ്ടായിരുന്നയാളും റോഡിലേക്ക് തെറിച്ചുവീണു. 
നാട്ടുകാര്‍ ഉടന്‍തന്നെ ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും പ്രനൂപ് മരണപ്പെട്ടു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സഹയാത്രികന്‍ പരിക്കുകളോടെ ചികിത്സയിലാണ്.

അമ്മ: അനിത. ഭാര്യ: ഭാഗ്യ. സഹോദരന്‍: അനൂപ്.
Previous Post Next Post