തിരുവനന്തപുരം:വിപണിയിലെ പൊന്നുവിലയിലേക്ക് ഇനി അടയ്ക്കയും. പറമ്പിലെ അടയ്ക്ക പോയി പെറുക്കി വിറ്റാല്‍ പത്തെണ്ണമുണ്ടെങ്കില്‍ നൂറുരൂപ കയ്യില്‍ കിട്ടും. ഈ ഇത്തിരിക്കുഞ്ഞന്റെ ഇന്നത്തെ ചില്ലറ വിപണി വില ഒരെണ്ണത്തിന് പത്ത് രൂപയാണ്. മുന്‍പെങ്ങുമില്ലാത്ത ഈ വിലവര്‍ധനവ് കമുക് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകും.
മുന്‍പ് ചില്ലറവില്‍പ്പനയില്‍ രണ്ടും മൂന്നും രൂപയാണ് അടയ്ക്കയ്ക്ക് കിട്ടിയിരുന്നത്. പത്ത് രൂപയ്ക്ക് മുകളിലെ ഇന്നത്തെ നിരക്ക് മുന്‍പെങ്ങുമുണ്ടായിട്ടില്ലെന്ന് വ്യാപാരികളും പറയുന്നു. ഉഷ്ണമേഖലാ വിളയുടെ ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.
കേരളത്തിലെ അടയ്ക്കാ സീസണ്‍ കഴിയുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് അടയ്ക്ക എത്തിക്കുന്നത്. സംസ്ഥാനത്ത് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്ന ഭൂരിഭാഗം അടയ്ക്കയും ഗുണനിലവാരമില്ലാത്തവയാണ്.
നേരത്തെ അടയ്ക്ക ഒരു കിലോയ്ക്ക് 100 രൂപയില്‍ താഴെ വിലയുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 200 രൂപയ്ക്ക് മുകളിലാണ് ലഭിക്കുന്നത്. 20 മുതല്‍ 25 എണ്ണം വരെയാണ് ഒരു കിലോയിലുണ്ടാകുക. വില കൂടിയതോടെ നന്നായി പഴുക്കാത്തതും കേടായതുമായ അടയ്ക്കയാണ് വില്‍ക്കുന്നവയില്‍ പലതും.
Tags:
Rate