ചുരം വ്യു പോയിൻ്റിൽ നിന്നും ഒരാൾ താഴേക്ക് വീണു


താമരശ്ശേരി: ചുരം വ്യൂ പോയിൻ്റിൽ നിന്നും ഒരാൾ താഴേക്ക് വീണു.കാറിൻ്റെ ചാവി കുരങ്ങ് കൈവശപ്പെടുത്തിയതിനെ തുടർന്ന് പിൻതുടർന്നപ്പോഴാണ് താഴെക്ക് വീണത്. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സും ചില സംരക്ഷണ സേനയും രക്ഷാപ്രവർത്തനം നടത്തി. മലപ്പുറം പൊൻമുള സ്വദേശി അയമു എന്നയാളെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Previous Post Next Post