കോഴിക്കോട് മരിച്ച നിലയിൽ കണ്ടെത്തിയ അയൽവാസികളുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യുംകോഴിക്കോട്: കായക്കൊടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അയൽവാസികളുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. കായക്കൊടി സ്വദേശി ബാബുവിനെ കൊല്ലപ്പെട്ട നിലയിലും അയൽവാസി രാജീവനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ബാബുവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം വീടിനുള്ളിൽ നിന്ന് കണ്ടെത്തിയിരുന്നു.
വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് കൊലപാതകം നടന്നത് എന്നാണ് നിഗമനം. ബാബുവിനെ കൊലപ്പെടുത്തിയ ശേഷം രാജീവൻ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് സംശയിക്കുന്നത്. തൊട്ടിൽപ്പാലം പൊലീസ് ആണ് അന്വേഷണം നടത്തുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

kozhikode neighbors death postmortem
Previous Post Next Post