കല്ലായിയില്‍ തീവണ്ടി തട്ടി രണ്ട് പേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്കോഴിക്കോട്: കോഴിക്കോട് കല്ലായിയില്‍ തീവണ്ടി തട്ടി രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. സമീപവാസികളല്ല അപകടത്തില്‍പ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.
കല്ലായ് റെയില്‍വേ സ്റ്റേഷന് സമീപം രാവിലെ എട്ടരയോടെയാണ് സംഭവം. കണ്ണൂര്‍-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കടന്ന് പോകുമ്പോള്‍ പാളത്തിന് സമീപം നിന്നവരാണ് അപകടത്തില്‍പ്പെട്ടത്.  കൊല്ലം സ്വദേശി ധനൂഷ് എന്ന ഉണ്ണികൃഷ്ണന്‍. കരുനാഗപ്പള്ളി സ്വദേശി സുബൈര്‍ എന്നിവരാണ് മരിച്ചത്.. കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിക്കാണ് പരിക്കേറ്റത്ത്. പരിക്ക് ഗുരുതരമാണ്. കല്ലായ് റെയില്‍വേ സ്റ്റേഷനും പാലത്തിനും ഇടയിലായിരുന്നു അപകടം.
two dead after hit by train in kallai

അപകടത്തില്‍ പെട്ടെവര്‍ നഗരത്തില്‍ കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരാണെന്നാണ് വിവരം. ജില്ലയില്‍ അശരണര്‍ക്കായി ഒരുക്കിയ ഉദയം പുനരധിവാസ കേന്ദ്രത്തില്‍ ഇവര്‍ നേരത്തെ താമസിച്ചിരുന്നതായും പൊലീസിന് വിവരമുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടം നടന്ന സ്ഥലത്ത് ഫൊറന്‍സിക് സംഘം പരിശോധന നടത്തി.
Previous Post Next Post