ജന മനസ്സിലേറി "നരിക്കുനി ഫെസ്റ്റ്"നരിക്കുനി: ജനങ്ങളുടെ ഉത്സവമാക്കിയെടുത്ത നരിക്കുനി ഫെസ്റ്റ് രണ്ടാം ദിനം ജനപങ്കാളിത്തത്തോടുകൂടി മുന്നേറുന്നു രണ്ടാം ദിനത്തിലെ സാംസ്കാരിക സദസ്സ് സ്വാഗതസംഘം ട്രഷററും മെമ്പറുമായ ടി രാജു സ്വാഗതം പറഞ്ഞു യോഗത്തിൽ അധ്യക്ഷത പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിർവഹിച്ചു മുഖ്യാതിഥികളായി ചെളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽകുമാർ, നരിക്കുനി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ മനോജ് എന്നിവർ സംബന്ധിച്ചു ചടങ്ങിന് സുധീഷ് നന്ദി പ്രകാശിപ്പിച്ചു. തുടർന്നു വടക്കൻസ് കണ്ണൂർ അവതരിപ്പിച്ച നാടൻ കലാ നൃത്തസംഗീത സന്ധ്യ മാമാങ്കം 2023 അരങ്ങേറി തുടർന്നുള്ള ദിവസങ്ങളിലായി സുരഭി ലക്ഷ്മിയും വിനോദ് കോവൂരും അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ, ഗിന്നസ് മനോജിന്റെ കോമഡി ഷോ, ചലച്ചിത്ര പിന്നണി ഗായിക ദുർഗ വിശ്വനാഥിന്റെയും കലാഭവൻ പ്രദീഷിന്റെയും ഗാനമേള, നാടൻ പാട്ടുകൾ, കണ്ണൂർ ഷരീഫിന്റെ ഗാനമേള, ജാനു തമാശകളും പാട്ടുകളും, കലാമണ്ഡലം സത്യവ്രതന്റെ ഡാൻസ് ഫ്യൂഷൻ, പ്രഭാകരൻ പുന്നശ്ശേരിയുടെ ഓട്ടംതുള്ളൽ, മാജിക് ഷോ കരോക്കെ ഗാനമേള മാർഗംകളി, ഗ്രൂപ്പ് ഡാൻസ് ചവിട്ട് നാടകം, ചാക്യാർകൂത്ത് തുടങ്ങിയ വിവിധതരങ്ങളും വ്യത്യസ്തങ്ങളുമായ കലാസാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.
നൃത്തനൃത്യങ്ങൾ, ഒപ്പന, കരാട്ടെ പ്രദർശനം, കളരിപ്പയറ്റ്, മറ്റ് പ്രാദേശിക കലാപരിപാടികൾ എന്നിവ അവതരിപ്പിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ആകർഷകമായ യന്ത്ര ഊഞ്ഞാൽ ആകാശത്തോണി ഡ്രാഗൺ ട്രെയിൻ, ജമ്പിങ് മാട്രസ്, ചിൽഡ്രൻസ് ബലൂൺ, സെൽഫി കോർണർ, ഫ്ലവർ ഷോ, പെറ്റ് ഷോ, ചിൽഡ്രൻസ് പാർക്ക്, വിവിധ റൈഡുകൾ എന്നിവ ഉണ്ടാകും. വിപുലമായ അക്വേറിയവും കാണികൾക്കായി ഒരുങ്ങി വാണിജ്യപ്രദർശനങ്ങളും പവലിയനിൽ ഉണ്ടാകും. പരിപാടിയുടെ വിജയിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന നരിക്കുനി ഫെസ്റ്റ് വ്യാപാര മേഖലക്കും പുത്തനുണർവേകും. ഫെബ്രുവരി 22ന് സമാപിക്കും.'
Previous Post Next Post