വയസ് 19, 21 മാത്രം; മദ്യം നൽകി കൊടുംക്രൂരത, കോഴിക്കോട് കൂട്ടബലാത്സംഗ കേസിൽ പ്രതികളെ കുടുക്കി ലൊക്കേഷൻ മാപ്പ്കോഴിക്കോട്: കോഴിക്കോട് നഴ്സിംഗ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികള്‍ കുടുങ്ങിയത് ലൊക്കേഷൻ മാപ്പും മൊബൈൽ ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ. വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടു പേരാണ് അറസ്റ്റിലായത്. എറണാകുളം സ്വദേശികളായ അമൽ, അമ്പാടി എന്നിവരെയാണ് കസബ പൊലീസ് പിടികൂടുകയായിരുന്നു. താമസ സ്ഥലത്തേക്ക് വിളച്ചുവരുത്തി മദ്യംകുടിപ്പിച്ച ശേഷം പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കോഴിക്കോട് പേയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുകയായിരുന്നു പെൺകുട്ടി. പരിചയക്കാരായ അമലും അമ്പാടിയും മിനി ബൈപാസിലുളള ഇവരുടെ താമസ സ്ഥലത്തേക്ക് പെൺകുട്ടിയെ വിളിച്ചുവരുത്തി. തുടര്‍ന്ന് മദ്യം നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നെന്ന് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തി. അബോധാവസ്ഥയിലായിരുന്ന പെൺകുട്ടി അടുത്തദിവസം സുഹൃത്തിനെ വിളിച്ചുവരുത്തി ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.  

അമൽ കോഴിക്കോട് പാരാമെഡിക്കൽ വിദ്യാർത്ഥിയും അമ്പാടി എറണാകുളത്ത് ബി കോമിനും പഠിക്കുകയാണ്. കോളേജിൽ അസ്വാഭാവികമായി പെൺകുട്ടി പെരുമാറുന്നത് കോളേജ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ക്രൂരതയുടെ വിവരങ്ങള്‍ പുറത്ത് വരുന്നത്. തുടർന്ന് നടന്ന കൗൺസിലിംഗിലാണ് സംഭവം പെൺകുട്ടി വെളിപ്പെടുത്തിയത്. ഉടൻ ബന്ധുക്കളെ വിവരമറിയിച്ചു. പെൺകുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു.


അതേസമയം, കോഴിക്കോട് പോക്സോ കേസിലെ പ്രതിയെ ഇരയുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെയാണ് ഇരയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 2021 ലാണ് പോക്സോ കേസിന് ആസ്പദമായ സംഭവമുണ്ടായത്. എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ജാമ്യത്തിൽ കഴിയവേയാണ് പ്രതി ജീവനൊടുക്കിയത്. അയൽവാസിയായ ഇരയുടെ വീട്ടിലെ പോർച്ചിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 

kozhikode nursing student gang rape investigation using location map accused arrested 
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Post a Comment (0)
Previous Post Next Post