ഓണാവധിക്ക് നാടു ചുറ്റാം ആനവണ്ടിയിൽകോഴിക്കോട്: ഓണനാളുകളിൽ വിനോദ യാത്രയൊരുക്കി കോഴിക്കോട് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. ഓണാവധി മുന്നിൽ കണ്ടുകൊണ്ടാണ് സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ഒരുക്കിയിട്ടുള്ളത്. ആഗസ്റ്റ് 26 മുതൽ 31 വരെയുള്ള തിയ്യതികളിലായാണ് ഉല്ലാസ യാത്രകൾ.
ആഗസ്റ്റ് 26 ന് രാവിലെ ഏഴിന് പുറപ്പെടുന്ന യാത്ര ആതിരപ്പള്ളി, വാഴച്ചാൽ, മൂന്നാർ എന്നിവടങ്ങളിൽ സഞ്ചരിച്ച് ആഗസ്റ്റ് 28ന് തിരിച്ചെത്തും. സൈലന്റ് വാലിയിലേക്കും തുഷാരഗിരി, 900 കണ്ടി എന്നിവടങ്ങളിലേക്കും നെല്ലിയാമ്പതിയിലേക്കുമായി ആഗസ്റ്റ് 27 ന് മൂന്നു യാത്രകളാണ് ഒരുക്കിയിട്ടുള്ളത്.  

ആഗസ്റ്റ് 29 ന് വാഗമൺ, കുമളി എന്നിവിടങ്ങളിലേക്കും 31-ന് വാഗമൺ, വേഗ യാത്രാപാക്കേജുമാണുള്ളത്. ബുക്കിംഗിന് 9544477954, 9846100728 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ജില്ലാ കോഡിനേറ്റർ: 9961761708.

You can go around the country on a ksrc during Onam  holidays

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post