കോഴിക്കോട് നിപ തന്നെ: പൂനെ വൈറോജി ലാബിൻ്റെ സ്ഥിരീകരണംകേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചു. ഇന്നലെ കോഴിക്കോട് ആയഞ്ചേരിയിൽ മരിച്ച രോഗിയുടെ പരിശോധന ഫലം പോസിറ്റീവാണെന്ന് പൂനയിലെ വൈറോളജി ലാബിൽ സ്ഥിരീകരിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കേണ്ടതുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘത്തെ സംസ്ഥാനത്തേക്ക് അയക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയും സ്ഥിരീകരിച്ചു

നിപ വൈറസിന്റെ ലക്ഷണങ്ങളും പ്രതിരോധിക്കാനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളും പരിശോധിക്കാം. 


മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാം.അസുഖബാധയുള്ള മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പകരും.

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷങ്ങള്‍ പ്രകടമാക്കുന്ന കാലയളവ് 4 മുതല്‍ 14 ദിവസം വരെയാണ്.പനിയും തലവേദയും,തലകറക്കവും ബോധക്ഷയവുമാണ് രോഗ ലക്ഷണങ്ങള്‍ ചുമ,വയറുവേദന മനംപിരട്ടല്‍ ഛര്‍ദി ക്ഷീണം ,കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം.
രോഗം വരാതിരിക്കാനുള്ള മുന്‍ കരുതലുകളില്‍ മാസക് ധരിക്കല്‍ വളരെ പ്രധാനമാണ്. കൂടാതെ സാമൂഹിക അകലം പാലിക്കുക ,ഇടയ്ക്കിടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുക, രോഗിയുമായി അകലം പാലിക്കുക,രോഗിയുടെ വ്യക്തപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുകഎന്നതും രോഗം വരാതിരിക്കാന്‍ സഹായിക്കും. വവ്വാല്‍ കടിച്ച പഴങ്ങള്‍ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല.

Nipah virus symptoms and prevention

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post