മുസ്‌ലിം ലീഗ് റാലി: നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണംകോഴിക്കോട് : മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘പലസ്തീൻ മനുഷ്യാവകാശ മഹാറാലി’ വ്യാഴാഴ്ച വൈകീട്ട് ബീച്ചിൽ നടക്കുന്നതിനാൽ നഗരത്തിൽ ഗതാഗത ക്രമീകരണമുണ്ടാകും. ഒരാൾമാത്രം യാത്രചെയ്യുന്ന നാലുചക്രവാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കാതെ പരമാവധി പേ പാർക്കിങ് സൗകര്യം ഉപയോഗിക്കണം. ഇത്തരം വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുകയാണെങ്കിൽ പോലീസിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും. നഗരത്തിലെ പ്രധാന റോഡുകളിൽ അനധികൃതമായി വാഹനങ്ങൾ നിർത്തിയാൽ കർശന നടപടിയുണ്ടാകും. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ബീച്ചിൽക്കൂടിയുള്ള വാഹനയാത്രയ്ക്കും നിയന്ത്രണം ഉണ്ടാകും.
നിയന്ത്രണം ഇങ്ങനെ

മഹാറാലിക്കായി 

  • രാമനാട്ടുകര ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ഫറോക്ക് പുതിയപാലം-കല്ലായ്- ഫ്രാൻസിസ്റോഡ് മേൽപ്പാലം വഴി സൗത്ത് ബീച്ചിൽ നിർത്തണം.
  • കടലുണ്ടിക്കടവ് കോട്ടക്കടവ് ഭാഗത്ത്നിന്നുള്ളവ ചെറുവണ്ണൂർ ജങ്ഷൻ-മീഞ്ചന്ത-കല്ലായ് വഴി പുഷ്പ ജങ്ഷൻ-ഫ്രാൻസിസ് റോഡ് മേൽപ്പാലം വഴി കോതിയിൽ ആളെ ഇറക്കി സൗത്ത് ബീച്ചിൽ നിർത്തണം
  • കൊയിലാണ്ടി വഴി വരുന്ന വാഹനങ്ങൾ കോരപ്പുഴ-പാവങ്ങാട്-ക്രിസ്ത്യൻ കോളേജ്-ഗാന്ധിറോഡ് മേൽപ്പാലം-ഗാന്ധിറോഡ് ജങ്ഷനിലെത്തി ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിങ് സ്ഥലത്ത് നിർത്തണം.
  • ബാലുശ്ശേരി-നരിക്കുനി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ വേങ്ങേരി-മലാപ്പറമ്പ്-എരഞ്ഞിപ്പാലം-ക്രിസ്ത്യൻകോളേജ്-ഗാന്ധിറോഡ് മേൽപ്പാലം കയറി ജങ്ഷനിൽ ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിങിൽ നിർത്തണം. 
  • മാവൂർ-മെഡിക്കൽ കോളേജ് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ അരയിടത്തുപാലം -സരോവരം-കെ.പി.ചന്ദ്രൻ റോഡ്-ക്രിസ്ത്യൻകോളേജ്- ഗാന്ധി റോഡ് മേൽപ്പാലം വഴി ജങ്ഷനിൽ ആളുകളെ ഇറക്കി നോർത്ത് ബീച്ചിൽ പാർക്ക് ചെയ്യണം. 
  • താമരശ്ശേരി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ മലാപ്പറന്പ്-എരഞ്ഞിപ്പാലം-സരോവരം-ക്രിസ്ത്യൻ കോളേജ് വഴി ഗാന്ധിറോഡ് മേൽപ്പാലം വഴി ജങ്ഷനിൽ ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിങ്ങിൽ നിർത്തണം 
  • ഉള്ളിയേരി ഭാഗത്തുനിന്ന് അത്തോളി വഴി വരുന്ന വാഹനങ്ങൾ പാവങ്ങാട്-പുതിയങ്ങാടി-ക്രിസ്ത്യൻ കോളേജ്-ഗാന്ധിറോഡ് മേൽപ്പാലം വഴി ജങ്ഷനിൽ ആളുകളെ ഇറക്കി നോർത്ത് ബീച്ചിൽ പാർക്ക് ചെയ്യണം. 


യാത്രാബസുകൾക്കും ക്രമീകരണം യാത്രാബസുകൾക്കും മറ്റുവാഹനങ്ങൾക്കും വൈകീട്ട് മൂന്നുമുതൽ ക്രമീകരണമുണ്ടാകും. 

കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കോരപ്പുഴ-പാവങ്ങാട്-പുതിയങ്ങാടി വഴി വെസ്റ്റ്ഹിൽ ചുങ്കത്ത് എത്തി ഇടതുതിരിഞ്ഞ് കാരപ്പറന്പ്-എരഞ്ഞിപ്പാലം-അരയിടത്തുപാലം വഴി പുതിയ ബസ്‌സ്റ്റാൻഡിൽ പ്രവേശിക്കണം. തിരിച്ച് സ്റ്റേഡിയം ജങ്ഷൻ-പുതിയറ ജങ്ഷൻ-അരയിടത്തുപാലം-എരഞ്ഞിപ്പാലം-കാരപ്പറമ്പ്-വെസ്റ്റ്ഹിൽ ചുങ്കം വഴി സർവീസ് നടത്തണം. ബാലുശ്ശേരി-നരിക്കുനി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കാരപ്പറമ്പ്-എരഞ്ഞിപ്പാലം-അരയിടത്തുപാലം വഴി നഗരത്തിൽ പ്രവേശിച്ച് തിരിച്ചും അതേറൂട്ടിൽ സർവീസ് നടത്തണം.

Muslim League rally: Traffic control in the city tomorrow

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post