മാത്തോട്ടം നടുവട്ടത്ത് റിലയൻസ് ട്രെന്റ്സിൽ തീപിടിത്തംമാത്തോട്ടം : നടുവട്ടത്തെ റിലയൻസ് ട്രെന്റ്സിൽ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ആളപായമില്ല. മൂന്നു നിലകളിലായി പ്രവർത്തിക്കുന്ന റിലയൻസ് ട്രെന്റ്സിന്റെ മൂന്നാം നിലയിൽനിന്നാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. 


Read also

മീഞ്ചന്ത ഫയർഫോഴ്സിന്റെ നാലു യൂനിറ്റ് എത്തി തീപിടിത്തം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ്. മുമ്പിലെയും പിറക് വശത്തേയും ഗ്ലാസ് ഡോറുകൾ പൊളിച്ചാണ് ഫയർഫോഴ്സ് അകത്തു കടന്നത്.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post