ആർ.ടി.ഒ.യുടെപേരിൽ വ്യാജസന്ദേശം: അന്വേഷണമാരംഭിച്ച് സൈബർസെൽ



കോഴിക്കോട് : കോഴിക്കോട് ആർ.ടി.ഒ. പി.ആർ. സുമേഷിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജസന്ദേശവുമായി ബന്ധപ്പെട്ടുള്ള പരാതിയിൽ കോഴിക്കോട് സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റാൻഡിൽ കിടക്കുന്ന ഓട്ടോറിക്ഷകൾ ട്രിപ്പ് വിളിക്കാൻ വരുന്നവരോട് വരാൻപറ്റില്ലെന്ന് പറഞ്ഞാൽ 7,500 രൂപ പിഴ മോട്ടോർവാഹനവകുപ്പ് ഈടാക്കുമെന്നാണ് സന്ദേശം. പരാതിനൽകാനായി കോഴിക്കോട് ആർ.ടി.ഒ.യുടെ നമ്പറും നൽകിയിട്ടുണ്ട്.
എന്നാൽ, ഇത് വ്യാജസന്ദേശമാണെന്ന് കോഴിക്കോട് ആർ.ടി.ഒ. പറഞ്ഞു. എന്നാൽ, ആർ.ടി.ഒ.യുടെ ഫോണിലേക്ക് പരാതികൾ വരുന്നുണ്ട്.

Fake message on behalf of RTO: Cybercell initiates investigation

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post