അടിയേറ്റ് മരണം: അച്ഛനും മക്കൾക്കും തടവുശിക്ഷകോഴിക്കോട് : തർക്കത്തിനിടെ അയൽവാസി അടിയേറ്റ് മരിച്ച കേസിൽ അച്ഛനും രണ്ടുമക്കൾക്കും രണ്ടുവർഷം തടവും 25,000 രൂപ വീതം പിഴയും. പുതിയാപ്പ പണ്ടാരക്കണ്ടി താഴത്ത് ടി. സുധീർഥൻ (50) മക്കളായ ടി. ഹരികൃഷ്ണൻ (24) ടി. അഭിഷേക് (22) എന്നിവരെയാണ് കോഴിക്കോട് ഫസ്റ്റ് അഡീഷ്ണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി മോഹനകൃഷ്ണൻ ശിക്ഷിച്ചത്.
ഇവരുടെ അയൽവാസി പണ്ടാരക്കണ്ടി രാധാകൃഷ്ണൻ മരിച്ച കേസിലാണ് ശിക്ഷ. 2020 ജൂലായ് 23-നാണ് സംഭവം. അതിവേഗത്തിൽ വന്ന ബൈക്ക് തടഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കവും അടിപിടിയുമാണ് മരണത്തിനിടയാക്കിയത്. വെള്ളയിൽ സ്റ്റേഷൻ ഇൻസ്പെക്ടർ ജി. ഗോപകുമാറാണ് പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എൻ. ഷംസുദ്ദീൻ, അഡ്വ. രശ്മിറാം എന്നിവർ ഹാജരായി.

Previous Post Next Post