കോഴിക്കോട്: അരയിടത്ത്പാലം-മെഡിക്കൽകോളേജ് റോഡ് നാലുവരിപ്പാതയാക്കുന്നതിന് സ്ഥലമെടുക്കാൻ സർക്കാർ അനുമതിയായി. ചേവായൂർ, കുന്ദമംഗലം വില്ലേജുകളിലായി 12.66 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിനായി കിഫ്ബിയിൽനിന്ന് 205 കോടിരൂപ അനുവദിച്ചിട്ടുണ്ട്. അരയിടത്തുപാലംമുതൽ മെഡിക്കൽ കോളേജ് വരെയും മെഡിക്കൽ കോളേജ് മുതൽ കാരന്തൂർ ജങ്‌ഷൻവരെയും രണ്ടുഘട്ടങ്ങളിലായി 24 മീറ്ററിലാണ് റോഡ് നാലുവരിയാക്കുന്നത്.
ആദ്യഘട്ടത്തിന് 580 കോടിരൂപയുടെയും രണ്ടാംഘട്ടത്തിന് 263 കോടിയുടെയും എസ്റ്റിമേറ്റാണ് തയാറാക്കിയത്. പദ്ധതിയിൽ സ്ഥലമെടുപ്പിനാണ് ഏറ്റവും കൂടുതൽ പണം വകയിരുത്തിയിരിക്കുന്നത്. മെഡിക്കൽ കോളേജ് മുതൽ കാരന്തൂർവരെയുള്ള ഭാഗത്താണ് കൂടുതൽ സ്ഥലമെടുക്കേണ്ടിവരിക.
Tags:
Road