ഗതാഗത നിയന്ത്രണം


പേരാമ്പ്ര: പേരാമ്പ്ര- താനിക്കണ്ടി- ചക്കിട്ടപ്പാറ റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 23 മുതൽ പ്രവൃത്തി തീരുന്നതുവരെ ഈ വഴി പോകുന്ന വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. 


ചക്കിട്ടപ്പാറ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പൈതോത്ത്- പള്ളിയറക്കണ്ടി റോഡ് വഴിയും പേരാമ്പ്ര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കിഴക്കൻ പേരാമ്പ്രയിൽനിന്ന് പൈതോത്ത്- കണ്ണിപ്പൊയിൽ റോഡ് വഴിയും പോകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
Previous Post Next Post