ചുരത്തിൽ ട്രാവലർ മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്താമരശ്ശേരി:ചുരത്തിലെ നാലാം വളവിൽ നിന്നും കടന്നുപോകുന്ന ബൈപ്പാസിൽ ട്രാവലർ മറിഞ്ഞ് കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്. കണ്ണൂർ ഇരിട്ടി സ്വദേശികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.
ചുരം സംരക്ഷണ സമിതിയും പോലീസും നാട്ടുകാരും അപകടത്തിൽപ്പെട്ടവരെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

churam traveller accident
Previous Post Next Post