ഇൻസ്റ്റഗ്രാമിലൂടെ പരിചയത്തിലായ 15കാരിയുമായി കോഴിക്കോട് ബീച്ചിൽ കറങ്ങി; പോക്‌സോ കേസിൽ 20 കാരൻ അറസ്റ്റിൽ
മലപ്പുറം: ഇൻസ്റ്റഗ്രാമിലൂടെ പരിചയത്തിലായ 15കാരിയുമായി പ്രണയം നടിച്ച് ബീച്ചിൽ കറങ്ങിയ 20കാരൻ പോക്‌സോ കേസിൽ റിമാന്റിൽ. നിലമ്പൂർ മണലോടി കറുത്തേടത്ത് വീട്ടിൽ രാജേഷ് (20)നെയാണ് ജഡ്ജി എസ് നസീറ ഫെബ്രുവരി 25 വരെ റിമാന്റ് ചെയ്തത്. 2022 മെയ് മാസത്തിലാണ് സ്‌കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ യുവാവ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. പിന്നീട് ഫോൺ വിളിച്ചും ചാറ്റിംഗിലൂടെയും കുട്ടിയുമായി പ്രണയം നടിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഒമ്പതിന് രാവിലെ സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെ ഇയാൾ കാറിൽ കയറ്റി കോഴിക്കോട് ബിച്ചിലേക്ക് കൊണ്ടുപോകുകയായിരുന്നു. വൈകീട്ട് തിരിച്ചു വീടിനടുത്ത് കൊണ്ടു വിട്ടു. രക്ഷിതാക്കൾ വിവരമറിഞ്ഞതോടെ പൊലീസിൽ പരാതി നൽകി. ഫെബ്രുവരി 11ന് പ്രതി അകമ്പാടത്തുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോത്തുകൽ എസ് ഐ വി സി ജോൺസൺ സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. 

20 year old man arrested in pocso case
Post a Comment (0)
Previous Post Next Post