നിപ വൈറസ് ബാധ: ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി



കോഴിക്കോട്: ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നേരത്തെ നൽകിയ ഉത്തരവ് പ്രകാരമുള്ള എല്ലാ നിയന്ത്രണങ്ങളും തുടരേണ്ടതാണ്

  • ഒരു തരത്തിലുമുള്ള കൂടിച്ചേരലുകൾ (ആരാധനാലയങ്ങൾ ഉൾപ്പെടെ), യോഗങ്ങൾ, പൊതുപരിപാടികൾ എന്നിവ അനുവദിക്കുന്നതല്ല.
  • ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കുന്നതല്ല. രോഗിക്കൊപ്പം ഒരു ബൈസ്റ്റാന്ററെ മാത്രം അനുവദിക്കും.
  • കള്ള് ചെത്തുന്നതും, വിൽക്കുന്നതും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെയ്ക്കേണ്ടതാണ്.
  • കണ്ടെയ്ൻമെന്റ സോണുകളിലെ സർക്കാർ ഓഫീസ് ജീവനക്കാർക്ക് മേലധികാരികൾ 'Work From Home' സംവിധാനം ഒരുക്കേണ്ടതാണ്.
  • കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്നവരും, മറ്റ് സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരുമായവർക്കും ഈ സൗകര്യം ഏർപ്പെടുത്തുവാൻ ഓഫീസ് മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്.
  • പ്രദേശങ്ങളിൽ നിയന്ത്രിതമായ രീതിയിൽ സന്നദ്ധ പ്രവർത്തകരുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. സന്നദ്ധ പ്രവർത്തനത്തിനു നിയോഗിക്കപ്പെട്ടവർക്ക് ID കാർഡ് ബന്ധപ്പെട്ട SHO നൽകേണ്ടതാണ്. ഇതിനായി സന്നദ്ധ പ്രവർത്തകരുടെ വിവരങ്ങൾ ബന്ധപ്പെട്ട പഞ്ചായത്ത് പോലീസിനു കൈമാറേണ്ടതാണ്.
  • പ്രദേശത്തെ പൊതുപാർക്കുകൾ, ബീച്ചുകൾ എന്നിവയിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതു ജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല.


  • മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണവും, ബോധവൽക്കരണവും ശക്തമാക്കേണ്ടതാണ്. പന്നിഫാമുകൾ, വവ്വാലുകളുടെ താവളമായ കെട്ടിടങ്ങൾ, പ്രദേശങ്ങൾ എന്നിവ കർശന പരിശോധനകൾക്ക് വിധേയമാക്കണം.
  • വവ്വാലുകളുടെ സാന്നിധ്വമുള്ള സ്ഥലങ്ങളിൽ പൊതു ജനങ്ങൾ പ്രവേശിക്കുന്നതും, വളർത്തുമൃഗങ്ങളെ മേയാൻ വിടുന്നതും കർശനമായി തടയേണ്ടതാണ്.
  • പന്നി വളർത്തുകേന്ദ്രങ്ങളിൽ പന്നികൾക്ക് രോഗ ലക്ഷണങ്ങൾ കാണുകയോ, അസാധാരണമായ മരണ നിരക്ക് ഉയരുകയോ ചെയ്താൽ അടുത്തുള്ള മൃഗാശുപത്രികളിൽ അടിയന്തിരമായി റിപ്പോർട്ട് ചെയ്യേണ്ടതാണ്.
  • വവ്വാലുകളും, പന്നികളും ഉൾപ്പടെയുള്ള വന്യ ജീവികളുടെ ജഡം ഒരു കാരണവശാലും സ്പർശിക്കുവാൻ പാടില്ല.

Nipah virus outbreak: More restrictions imposed in containment zones in the district

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post