അവയവമാറ്റ ആശുപത്രി: ടെൻഡറിൽ നാലു കമ്പനികൾ



കോഴിക്കോട് : ജില്ലയിൽ തുടങ്ങുന്ന അവയവമാറ്റ ആശുപത്രിക്കുള്ള നടപടിക്രമം പുരോഗമിക്കുന്നു. ആർക്കിടെക്ചറൽ കൺസൾട്ടന്റിനെ നിയമിക്കുന്നതിനുള്ള ടെൻഡറിൽ നാലുകമ്പനികളാണ് രംഗത്തുള്ളത്. ഇൗ കമ്പനികളുടെ വിശദാംശം പരിശോധിച്ച് തുടർനടപടികളിലേക്ക് കടക്കും. മൂന്നരവർഷംകൊണ്ട് ചേവായൂരിൽ ആശുപത്രി യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. രണ്ടാഴ്ചകൊണ്ട് പ്രാഥമിക പദ്ധതിരേഖ തയ്യാറാക്കും.

പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റായ എച്ച്.എൽ.എൽ. ഇൻഫ്രാടെക് സർവീസസ് ലിമിറ്റഡാണ് ആഗോളടെൻഡർ വിളിച്ചത്. ചേവായൂരിൽ 25 ഏക്കർ സ്ഥലത്താണ് 500 കോടിയുടെ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂഷൻ തുടങ്ങുന്നത്.
രാജ്യത്ത് തന്നെ സർക്കാരിന് കീഴിലുള്ള ആദ്യ അവയവമാറ്റ ആശുപത്രിയാണ് 20 നിലകളിൽ ഉയരുക. 50 ഹൃദയമാറ്റശസ്ത്രക്രിയ, 500 വൃക്കമാറ്റിവെക്കൽ, 300 കരൾമാറ്റം എന്നിവയെല്ലാം ഒരുവർഷം ചെയ്യാൻ പറ്റുന്നരീതിയിലായിരിക്കും സംവിധാനം.

പാൻക്രിയാസ്, ശ്വാസകോശം, മജ്ജ മാറ്റിവെക്കൽ എന്നിവയ്ക്കെല്ലാമുള്ള സൗകര്യമുണ്ടാകും. പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്, ട്രാൻസ്‌പ്ളാന്റ് ടെക്നീഷ്യൻ കോഴ്സുകൾ, അക്കാദമിക കോഴ്സുകൾ എന്നിവയെല്ലാം ഇവിടെ തുടങ്ങാനും ആലോചനയുണ്ട്. പരിശീലനഗവേഷണകേന്ദ്രം എന്നരീതിയിലാണ് കേന്ദ്രം വിഭാവനം ചെയ്തിട്ടുള്ളത്. ചേവായൂരിൽ ആശുപത്രി പൂർത്തിയാകാൻ താമസമെടുക്കുമെന്നതിനാൽ മെഡിക്കൽ കോളേജ് പുതിയ ബ്ലോക്കിനോട് ചേർന്ന് 2024 പകുതിയോടെ താത്‌കാലിക സംവിധാനമൊരുക്കും. ആശുപത്രിക്കായി പ്രോജക്ട് മാനേജ്‌മെന്റ് കമ്മിറ്റിയും ഉപദേശകസമിതിയും രൂപവത്കരിച്ചിട്ടുണ്ട്.

Organ transplant hospital: Four companies in tender

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post