
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം നീലത്തിമിംഗലത്തിന്‍റെ ജഡം കരക്കടിഞ്ഞു. അഴുകിയ നിലയിലാണ് ജഡം. പതിനഞ്ച് അടിയോളം നീളമുണ്ട്. മത്സ്യത്തൊഴിലാളികളാണ് കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ നീലത്തിമിംഗലത്തിന്‍റെ ജഡം കണ്ടത്. ശക്തമായ തിരയില്‍ പിന്നീട് കരക്കടിയുകയായിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. കേട്ടറിയുന്ന നാട്ടുകാരും കാണാനെത്തുന്നുണ്ട്.
രാവിലെ എട്ടരയോടെയാണ് നീലത്തിമിംഗലത്തിന്‍റെ ജഢം കണ്ടതെന്ന് ലൈഫ് ഗാർഡ് പറയുന്നു. വെള്ളത്തിൽ പൊങ്ങിക്കിടക്കുകയായിരുന്നു. കാറ്റിനനുസരിച്ച് പിന്നീട് കരയ്ക്കടിയുകയായിരുന്നു. കപ്പൽ തട്ടിയതോ അസുഖം പിടിച്ചതോ ആവാം അപകടകാരണമെന്നും ലൈഫ് ഗാർഡ് പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം ജഡം മറവ് ചെയ്യും.
body of a blue whale washed ashore near Kozhikode beach

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Beach