കൊടുവള്ളി : കൊടുവള്ളി എം.എൽ.എ എം. കെ മുനീറിൻ്റെ നേതൃത്വത്തിൽ കൊടുവള്ളി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലുമായി നടത്താൻ തീരുമാനിച്ച ഗ്രാൻ്റ് കൊടുവള്ളി ഫെസ്റ്റ് ഫെബ്രുവരി 3 മുതൽ തുടക്കമാവും.
വിവിധങ്ങളായ പദ്ധതികളും പരിപാടികളും ഉൾപ്പെടുത്തിയാണ് ഗ്രാൻ്റ് കൊടുവള്ളി ഫെസ്റ്റിന് തുടക്കം കുറിക്കുന്നത്.
മണ്ഡലത്തിലെ എല്ലാ ജനങ്ങളുടെയും സാന്നിധ്യം ഉറപ്പ് വരുത്തുന്ന , എല്ലാവർക്കും ഏറെ ഉപകാരപ്പെടുന്ന പരിപാടികൾ ഫെസ്റ്റിൽ ഉൾപ്പെടുത്തിയത് പൊതു ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് .
എക്സ്പോ , വ്യാപാര മേള , മെഗാ മെഡിക്കൽ ക്യാമ്പ് , ജോബ് ഫെസ്റ്റ് , കായിക മേള , കാർഷിക മേള , കാള പൂട്ട് തുടങ്ങി എല്ലാ മേഖലകളെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് ഫെസ്റ്റ് സജ്ജമാക്കിയത്.
കൊടുവള്ളി മുൻസിപ്പാലിറ്റി , നരിക്കുനി , മടവൂർ , കിഴക്കോത്ത് , താമരശ്ശേരി , ഓമശ്ശേരി , കട്ടിപ്പാറ എന്നീ പഞ്ചായത്തുകളിൽ കേന്ദ്രീകൃതമായാണ് പരിപാടികൾ നടക്കുന്നത്.
വിവിധ മന്ത്രിമാർ , എം. എൽ. എ മാർ , കലാ മേഖലയിലെ പ്രമുഖർ , തുടങ്ങി കേരളത്തിലെ പ്രമുഖർ വിത്യസ്ത ദിനങ്ങളിലായി പരിപാടികളിൽ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Grand Koduvalli Fest : 3rd to 18th February
Preparations are in full swing in various panchayats
Koduvalli: Koduvalli MLA M. Under the leadership of K Muneer, the Grant Koduvalli Fest, which has been decided to be held in all the Panchayats of Koduvalli Mandal, will start from February 3.
Grant Koduvalli Fest starts with various projects and programs.
The inclusion of beneficial programs in the fest, which ensures the presence of all the people of the constituency, has attracted public attention.
Expo, trade fair, mega medical camp, job fest, sports fair, agricultural fair, Kala Poot etc., the fest was organized in a way to connect all sectors.
The programs are being conducted centrally in the panchayats of Koduvalli Municipality, Narikuni, Madavoor, East, Thamarassery, Omassery and Kattipara.
Various ministers, M. L. The organizers have informed that A Mar, prominent people in the art field and prominent people of Kerala will participate in the programs on different days.
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.