കെ.എസ്.ആർ.ടി.സി. ബസിൽ യുവതിക്കുനേരെ നഗ്നത പ്രദർശിപ്പിച്ചു; കോഴിക്കോട് സ്വദേശി പിടിയിൽകൊച്ചി: കെ.എസ്.ആർ.ടി.സി. ബസിൽ യാത്രക്കാരിയോട് മോശമായി പെരുമാറിയ സഹയാത്രികൻ പിടിയിൽ. കോഴിക്കോട് സ്വദേശി സവാദിനെ യാണ് ബസ് ജീവനക്കാർ പിടികൂടി നെടുമ്പാശേരി പൊലീസിന് കൈമാറിയത്. ബസിൽ യുവതിക്കുനേരെ നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 
തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പുറപ്പെട്ട സിനിമാപ്രവർത്തകയോടാണ് ഇയാൾ അങ്കമാലിയിൽ നിന്നും കയറിയപ്പോൾ മുതൽ മോശമായി പെരുമാറിയത്. ബസിലെ സീറ്റിൽ ഈ യുവതിയെക്കൂടാതെ മറ്റൊരു യുവതിയുമുണ്ടായിരുന്നു. ഇവരോട് ചേർന്നിരുന്ന ശേഷം യുവതിക്കുനേരെ നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. യുവതി സീറ്റിൽ നിന്നെഴുന്നേറ്റ് ഒച്ച വച്ചപ്പോൾ ഇയാൾ ബസിൽ നിന്നും ചാടിയിറങ്ങിയെങ്കിലും കണ്ടക്ടറും മറ്റു ചിലരും പിന്നാലെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. 


KSRTC Nudity displayed on young woman on bus Companion arrested

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post