കോഴിക്കോട്: ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയതായി പരാതി. മലപ്പുറം പുത്തനത്താണി സ്വദേശി മര്‍സൂഖിന്റെ ഫോണാണ് നഷ്ടമായത്. സംഭവത്തില്‍ ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. താമരശേരി ടൗണിലെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം മൊബൈല്‍ ഫോണ്‍ മേശയില്‍ വച്ച് മര്‍സൂഖ് കൈ കഴുകാനായി പോയി. തിരികെ വന്നപ്പോള്‍ ഫോണ്‍ അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹോട്ടലില്‍ സ്ഥാപിച്ച സി.സി ടിവിയിലെ മോഷ്ടാവിന്റെയും മോഷണത്തിന്റെയും ദൃശ്യങ്ങള്‍ കണ്ടത്. മര്‍സൂഖ് കൈ കഴുകാനായി പോയ സമയത്ത് മേശക്ക് സമീപത്തുണ്ടായിരുന്ന ചുവന്ന ടീ ഷര്‍ട്ട് ധരിച്ച മധ്യവയസ്കനെന്ന് തോന്നിക്കുന്നയാളാണ് മോഷണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
Read also: പിരിക്കാൻ 19 ജീവനക്കാര്‍, 10000 ശമ്പളം, കോഴിക്കോട് ജീവകാരുണ്യ പ്രവര്‍ത്തനം എന്ന പേരിൽ ലക്ഷങ്ങൾ തട്ടി
മധ്യവയസ്കന് സമര്‍ത്ഥമായി മൊബൈല്‍ ഫോണ്‍ അരയില്‍ തിരുകിയ ശേഷം പുറത്തേക്ക് പോകുന്നത് സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ഇയാള്‍ മോഷണം നടത്തിയതെങ്കിലും സമീപത്ത് സ്ഥാപിച്ച സി.സി ടി.വി ഇയാളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഫോണ്‍ നഷ്ടപ്പെട്ടെന്ന് കാണിച്ച് മര്‍സൂഖ് താമരശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
thamarassery hotel mobile theft case police examined cctv footage
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.