നിസ്സാരക്കാരനാണെങ്കിലും താരന്‍ കുറച്ചൊന്നുമല്ല പലരെയും ബുദ്ധിമുട്ടിക്കുന്നത്. താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് വരെ കാരണമാകാറുണ്ട്. തലമുടി കൊഴിച്ചിലിനും താരന്‍ കാരണമാകാം. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും.
അടുക്കളയിലുള്ളവ വെച്ചുകൊണ്ടു തന്നെ താരനെ അകറ്റാന്‍ കഴിയും. അത്തരത്തില്‍ ഒന്നാണ് ഉലുവ. തലമുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവയെന്നു പറയാം. പ്രോട്ടീൻ കൂടുതലായതിനാൽ ഉലുവ പോഷിപ്പിക്കുന്നതിനും മുടി കൊഴിച്ചിൽ തടയുന്നതിനും ഫലപ്രദമാണെന്ന് അറിയപ്പെടുന്നു. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്നത്.
താരന്‍ അകറ്റാനും ഉലുവ സഹായിക്കും. ഇതിനായി ആദ്യം ഒരു കപ്പ് ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കുക. അടുത്ത ദിവസം രാവിലെ ഇതെടുത്ത് നന്നായി അരച്ചെടുക്കുക. അതിലേക്ക് ഒരു മുട്ടയുടെ മഞ്ഞ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.
ഉലുവ കുതിര്‍ത്തത് അരച്ച് തൈരില്‍ ചേർത്ത് മുടിയില്‍ തേയ്ക്കുന്നത് മുടി വളര്‍ച്ചയ്ക്കും മുടി കൊഴിച്ചിലിനും ഉള്ള നല്ലൊരു മരുന്നാണ്. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. അതുപോലെ തന്നെ ഉലുവയും വെളിച്ചെണ്ണും കലര്‍ന്ന മിശ്രിതം മുടിവളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. ഇതിനായി വെളിച്ചെണ്ണയില്‍ ഉലുവയിട്ടു ചൂടാക്കുക. ഉലുവ ചുവന്ന നിറമാകുന്നത് വരെ ചൂടാക്കണം. ഈ ഓയില്‍ ചെറുചൂടോടെ മുടിയില്‍ പുരട്ടി മസാജ് ചെയ്യാവുന്നതാണ്. മുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ സഹായിക്കും.
fenugreek to get rid of dandruff
Tags:
Healthy Tips